പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘കൈകോര്‍ത്ത് കൈരളി’; ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബത്തിനു ടിക്കറ്റ് നല്‍കി. ബഹ്‌റൈനില്‍ നിന്ന് മെയ് 26ന് കോഴിക്കോട്ടേക്ക് പോകുന്ന കുടുംബത്തിനാണ് ടിക്കറ്റുകള്‍ നല്‍കിയത്.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണമാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്. നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ് കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം.

ആയിരം ടിക്കറ്റുകള്‍ ആണ് തുടക്കത്തില്‍ നല്‍കുക. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെയും മേല്‍നോട്ടത്തില്‍ ആണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി അര്‍ഹരായവരെ തിരഞ്ഞെടുത്തു തുടങ്ങി. ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബത്തിനു ടിക്കറ്റ് നല്‍കി.

ബഹ്‌റൈനില്‍ നിന്ന് മെയ് 26ന് കോഴിക്കോട്ടേക്ക് പോകുന്ന കുടുംബത്തിനാണ് ടിക്കറ്റുകള്‍ നല്‍കിയത്. ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവിക്ക് വേണ്ടി ബഹ്‌റൈന്‍ പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത് ടിക്കറ്റുകള്‍ നല്‍കി.

പ്രതിഭ രക്ഷാധികാരി സമിതി അംഗം പി ടി നാരായണന്‍ , പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ പ്രതിനിധി കെ മഹേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സുമനസുകള്‍ ആണ് ഈ പദ്ധതിയോട് സഹകരിക്കാന്‍ മുന്നോട്ടു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News