‘അതിജീവനത്തിന്റെ ആഹാരം, കരുതലിന്റെ ബിരിയാണി’

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ‘അതിജീവനത്തിന്റെ ആഹാരം, കരുതലിന്റെ ബിരിയാണി’ എന്ന ക്യാംപെയ്ന്‍ ഉയര്‍ത്തി ബാലസംഘം നേതൃത്വത്തില്‍ ഒഞ്ചിയത്ത് ബിരിയാണി വിതരണം ചെയ്തു. ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് നടന്ന പരിപാടി വ്യത്യസ്തമായി.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ചുരുങ്ങിയ ദിവസം കൊണ്ടാണ് ഓര്‍ഡര്‍ ചെയ്ത മൂവായിരം പേര്‍ക്ക് ബിരിയാണി മിതമായ നിരക്കില്‍ വീട്ടില്‍ എത്തിച്ചു നല്‍കിയത്. പരിപാടിയുടെ ചിലവ് കഴിച്ച് ബാക്കി വന്ന 1,32,766 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.

ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്തിനു ഏരിയ സെക്രട്ടറി ഗൗതം കൃഷ്ണ തുകയുടെ ചെക്ക് കൈമാറി. നാദാപുരം റോഡിലെ എ.കെ.ജി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് സൂര്യ തേജസ്സ് അധ്യക്ഷനായി.

സിപിഐ(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി ടീപി ബിനീഷ്, ഏരിയാ കണ്‍വീനര്‍ വീ.എം പ്രജീഷ് കുമാര്‍, ഏരിയ കോര്‍ഡിനേറ്റര്‍ എ.കെ ഷിനില്‍, ജില്ലാ വൈസ് പ്രസിഡന്റ് സെക്രട്ടറി വിഷ്ണു സത്യന്‍, കെ സനന്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുമായി സഹകരിച്ച മുഴുവന്‍ ആളുകളെയും ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി അഭിവാദ്യം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here