എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയ്ക്ക് പോകാന്‍ വാഹനം ഇല്ലാത്തവര്‍ക്ക് വിളിക്കാം; പരീക്ഷാ വണ്ടിയുമായി ഡിവൈഎഫ്‌ഐ എത്തും

കണ്ണൂര്‍: വാഹന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷ എഴുതുന്നതില്‍ വിഷമം നേരിടരുത്. വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കും. ഇതിനായി പരീക്ഷ വണ്ടി എന്ന സംവിധാനം അവിഷ്‌കരിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ കാവുമ്പായി മേഖലാ കമ്മിറ്റി.

പരീക്ഷാ വണ്ടിയുടെ സേവനം സൗജന്യമാണ്. വാഹന സൗകര്യം ആവശ്യമുള്ളവരെ പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും എത്തിക്കും. വാഹന സൗകര്യം വേണ്ട വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കണം എന്ന് മാത്രം. വാഹന സൗകര്യത്തിന് പുറമെ ആവശ്യമായ മറ്റ് സഹായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് ഡി വൈ എഫ് ഐ കാവുമ്പായി മേഖല സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് രഞ്ജിത്ത് എന്‍ സി എന്നിവര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാനമായ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്തുണ്ട്. സ്‌കൂള്‍ ശുചീകരിച്ചും മാസ്‌കുകള്‍ വിതരണം ചെയ്തും പരീക്ഷ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളാണ് ഡിവൈഎഫ്‌ഐ സേവനത്തിലൂടെ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News