മാറിപ്പോവില്ല, മറന്നുപോകില്ല ഈ മാസ്‌ക്; യൂണിഫോമില്‍ തുന്നിച്ചേര്‍ത്ത മാസ്‌കുമായി ഒരു കൊച്ചുമിടുക്കി

തിരുവനന്തപുരം: മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഈ കൊറോണ കാലത്ത് ഏറെ വ്യത്യസ്തമായ മാസ്‌ക് നിര്‍മ്മിച്ച് ശ്രദ്ധേയമാവുകയാണ് നാലാം ക്ലാസുകാരിയായ നന്ദന രഞ്ജിത്ത്. തിരുവനന്തപുരം ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നന്ദന.

സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ച് വേണം സ്‌കൂളിലേക്ക് പോകാന്‍. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനായാസം ഉപയോഗിക്കാവുന്ന രീതിയിലാണ് നന്ദനയുടെ മാസ്‌കും.

യൂണിഫോമില്‍ തുന്നിച്ചേര്‍ത്ത മാസ്‌കാണ് നാലാം ക്ലാസുകാരി കൂട്ടുകാര്‍ക്കായി പരിചയപ്പെടുത്തുന്നത്. മാസ്‌ക് മാറിപോവുകയോ മറന്നുപോവുകയോ ഇല്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണമെന്ന് നന്ദന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here