ലോക്ക്ഡൗണ്‍ കാലത്ത് ഒരു മനോഹര കലാസൃഷ്ടി; യുട്യൂബിൽ ശ്രദ്ധേയമായി ‘സോളോ’

ലോക്ക് ഡൗണ്‍ കാലത്ത് കോവിഡ് പ്രതിരോധ സന്ദേശം പങ്കുവെച്ചും ബോധവത്കരിച്ചും ഒരു മനോഹര ഹ്രസ്വചിത്രം. കോവിഡ് ബാധിച്ച ഒരു പിതാവിന്റെ അവസ്ഥ വിവരിക്കുന്ന ‘സോളോ’ എന്ന ഹ്രസ്വചിത്രം ഇതിനകം തന്നെ ജനപ്രിയമായിരിക്കുകയാണ്.

ഒറ്റപ്പെടലിന്റെ വേദനയാണ് ചിത്രം പങ്ക് വെക്കുന്നത്. ഒരാള്‍ മാത്രമാണ് ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് എടപ്പാളാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫിറോസ് ബാബു ടി കെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സനൂപ് താവോയുടേതാണ് തിരക്കഥ.

ഷബീര്‍ സയ്യിദ് എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത വയലിനിസ്റ്റ് ശ്രീക്കുട്ടനാണ്. യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ഹ്രസ്വ ചിത്രം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News