ഈ ഘട്ടത്തില്‍ എന്റെ ജന്മദിനത്തിന് വലിയ പ്രസക്തിയില്ല; നാടിന്റെ വിഷമസ്ഥിതി മറികടക്കുക പ്രധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ ജന്മദിനത്തിന് വലിയ പ്രത്യേകതയില്ലെന്നും നാട് നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാം മുന്നോട്ട് പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്ന് മാത്രം. നാടൊന്നാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതിയാണ് നാം പ്രധാനമായിട്ട് കാണേണ്ടത്. ഇത്തരമൊരു ഘട്ടത്തില്‍ ജന്മദിനത്തിന്റെ കാര്യത്തിലൊന്നും വലിയ പ്രസക്തിയില്ല.

ആളുകള്‍ ആശംസ അറിയിക്കുന്നത് ഇത്രയും നാള്‍ ആയല്ലോ എന്ന സന്തോഷത്തില്‍ അയക്കുന്നതാണ്. അത് സ്വാഭാവികമായിട്ടുള്ള ഒന്നാണ് – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News