പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.

നാളെ ചെറിയ പെരുന്നാളായതിനാലാണ് തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുക്കിയത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News