പ്രതിസന്ധികളില്‍ പതറാത്ത ജനനായകന് ഇന്ന് 75ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന്‌ ഞായറാഴ്‌ച 75 വയസ്സ്‌. ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി.

1945 മെയ്‌ 24നാണ്‌ മുഖ്യമന്ത്രി ജനിച്ചത്‌. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ തന്റെ ജന്മദിനത്തിന്‌ പ്രസക്തിയൊന്നുമില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല.

ആ ദിവസം കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആ പ്രശ്‌നമാണ്‌ പ്രധാനം.

ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന്‌ വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അർപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌’. ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News