ഇന്ന് ചെറിയ പെരുന്നാള്‍; പെരുന്നാ‍ള്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഇസ്ലാം മതനേതാക്കള്‍

കേരളത്തിൽ ചെറിയപെരുന്നാൾ ഇന്ന്. റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് ഇത്തവണ ഈദുൽഫിത്തർ. ലോക് ഡൗൺ നിയന്ത്രണം ഉള്ളതിനാൽ പെരുന്നാൾ നമസ്ക്കാരം വീടുകളിൽ നടത്തണമെന്ന് ഇസ്ലാം മതനേതാക്കൾ ആഹ്വാനം ചെയ്തു.

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ഇസ്ലാമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ല.

വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെ വിശ്വാസികളോട് വീടുകളില്‍ നമസ്‌കരിക്കാന്‍ മത നേതാക്കള്‍ ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. പെരുന്നാള്‍ ആയതിനാൽല് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

ആഘോഷം പരിമിതപ്പെടുത്തണമെന്നും,ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും മതനേതാക്കള്‍ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News