മഹാമാരിക്കെതിരെ കാവ്യാത്മകമായ പ്രതിരോധമുയര്‍ത്തി അയ്യപ്പ പണിക്കര്‍ ഫൗണ്ടേഷന്‍

മനുഷ്യരാശി നേരിടുന്ന കോവിഡ് മഹാമാരിയെ കാവ്യാത്മകമായി പ്രതിരോധിക്കുകയാണ് ലോകത്താകമാനമുള്ള 43 കവികളും 12 ചിത്രകാരന്മാരും.

അയ്യപ്പപണിക്കർ ഫൗണ്ടേഷന്റെ പേരിൽ അകലത്തിരുന്ന് ഒത്തുചേരുകയാണ് “വോയ്സസ് ഫ്രം ഫാർ ആൻഡ് നീയർ’ എന്ന ഈ സംരംഭത്തിലൂടെ.

ലോകത്തെ വിവിധ ഭാഷകളിലെഴുതിയ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ആലപിച്ചു സ്മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്ത് പ്രതീക്ഷയും പ്രതിരോധവും തീർക്കുകയാണ് കവികൾ, ഇതിനു പിന്തുണയായി 12 ലോക പ്രശസ്ത ചിത്രകാരന്മാരും ശില്പികളും അവരുടെ കലാസൃഷ്ടികൾ വീഡിയോയിലൂടെ പ്രദർശിപ്പിക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പാർവ്വൺ ശാന്തനാണ് എഡിറ്റിംഗും പോസ്റ്റ് പ്രൊഡക്ഷനും നിർവഹിച്ചിരിക്കുന്നത്.

അയ്യപ്പപണിക്കർ ഫൗണ്ടേഷന് വേണ്ടി കവി ശാന്തനാണ് ലോകകവികളുടെ കവിത സമാഹരിച്ച്‌ ഈ വീഡിയോ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കവി കെ. സച്ചിദാനന്ദൻ സ്വാഗതമാശംസിച്ചും കവിത ചൊല്ലിയുമാണ് ഈ പരിപാടി തുടങ്ങുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here