പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോർത്ത് കൈരളി പദ്ധതിയുടെ ഭാഗമായി
അല്‍ ഐനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റുകള്‍ നല്‍കി.
കൈകോർത്ത് കൈരളി എന്ന പദ്ധതിയിലുടെ അൽഐൻ മലയാളി സമാജം നല്‍കുന്ന അന്‍പത് ടിക്കറ്റുകളുടെ ആദ്യ യാത്രാ ടിക്കറ്റിൻ്റെ ഉദ്ഘാടനം അല്‍ ഐനില്‍ നടന്നു.
കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന
കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണമാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്.
നാട്ടിലേക്കെത്താന്‍ അര്‍ഹരായ , സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ് കൈകോര്‍ത്ത് കൈരളി എന്ന ഉദ്യമം.
ആയിരം ടിക്കറ്റുകള്‍ ആണ് തുടക്കത്തില്‍ നല്‍കുക. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെയും മേല്‍നോട്ടത്തില്‍ ആണ് പദ്ധതി.
വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
അല്‍ ഐനിലെ പ്രവാസി മലയാളികളുടെ ഔദ്യോഗിക കൂട്ടായ്മയായ അൽഐൻ മലയാളി സമാജം
അന്‍പത് യാത്രാ ടിക്കറ്റുകള്‍ നല്‍കിയാണ് കൈകോർത്ത് കൈരളി എന്ന പദ്ധതിയുമായി സഹകരിക്കുന്നത്.
അല്‍ ഐനിലെ ആദ്യ യാത്രാ ടിക്കറ്റിൻ്റെ ഉദ്ഘാടനം അൽ ഐനിൽ നിന്നുള്ള കൊല്ലം ആയുർ സ്വദേശി ബിനു സാമുവലിന് നൽകി അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് മുബാറക് മുസ്തഫ നിർവഹിച്ചു.
മെയ് 26 ന് ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആണ് ടിക്കറ്റ്.
ബിനു സാമുവലിൻ്റെ സുഹൃത്ത് പ്രിൻസ് ടിക്കറ്റ് ഏറ്റുവാങ്ങി ചടങ്ങിൽ കൈരളി ടി.വി അൽ ഐൻ കോഡിനേറ്ററും ലോക കേരള സഭ അംഗവുമായ ഇ.കെ.സലാം , അൽ ഐൻ മലയാളി സമാജം പ്രസിഡണ്ട് സന്തോഷ് , ഇന്ത്യൻ സോഷ്യൽ സെൻറർ ട്രഷറർ സന്തോഷ് കുമാർ , കമ്മിറ്റി അംഗം കിഷോർ എന്നിവർ പങ്കെടുത്തു
Get real time update about this post categories directly on your device, subscribe now.