‘ഞങ്ങളുടെ സഖാവ് പിണറായി വിജയന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍’; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസയുമായി പ്രമുഖര്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍.

ലോകമാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വ‍ഴിയില്‍ നില്‍ക്കുമ്പോള്‍ സാധാരണയില്‍ക്കവിഞ്ഞൊരു പ്രാധാന്യവും തന്‍റെ പിറന്നാള്‍ ദിനത്തിനില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വ്യാവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജനും, മോഹന്‍ലാലും, കമല്‍ഹാസനും ഐഎം വിജയനും ഉള്‍പ്പെടെ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ എത്തിയിരിക്കുന്നത്.

ഏതു പ്രതിസന്ധിയിലും അടിപതറാതെ ഈ നാടിനെ അദ്ദേഹം നയിക്കുകയാണ്. ആ നേതൃപാടവം ഇന്ന് ലോകമാകെ അംഗീകരിച്ചു. കേരളത്തിന്റെ അഭിമാനമാണ് പിണറായി വിജയൻ. തുടർന്നുള്ള ജീവിതത്തിലും കൂടുതൽ കരുത്തോടെ മുന്നിൽ നിന്നു നയിക്കാൻ അദ്ദേഹത്തിനു സാധിക്കും. ജന്മദിനാശസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഇപി ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘അന്ന് അയാള്‍ ചോരപുരണ്ട വസ്ത്രങ്ങളുമായി രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് ശൃഷ്ടിച്ചു. ഇന്ന് തന്‍റെ നാടിനെ പ്രശംസയുടെയും അംഗീകാരത്തിന്‍റെയും നെറുകയില്‍ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന് അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചു, ഞങ്ങളെ സഹോദരരായി കണ്ടു, അതിര്‍ത്തികള്‍ അദ്ദേഹം തുറന്നിട്ടു. ഞങ്ങളുടെ പ്രിയപ്പെട്ട സഖാവ് പിണറായി വിജയന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍’ നടന്‍ കമല്‍ഹാസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘കേരളത്തിൻ്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.’ നടന്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കായികതാരം ഐഎം വിജയനും മുഖ്യമന്ത്രിക്ക് ആശംസയുമായി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News