രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും 6000ത്തില്‍ അധികം പേര്‍ക്ക് രോഗ ബാധ; വൈറസ് ബാധിതര്‍ 73000

രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും 6000 ത്തിൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 73000 ആയി. ദില്ലിയിലും, ഗുജറാത്തിലും മരണ നിരക്ക് ഉയർന്നു.

24 മണിക്കൂറിനിടെ 6767 പുതിയ പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു. 147 പേർക്കു ജീവൻ നഷ്ടമായി. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഉയർന്ന വർദ്ധനവ് ആണിത്. ഇതോടെ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 19509 ആയി.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നിൽ. 2608 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 47190 ആയി.

സംസ്ഥാനത്തു തുടർച്ചയായി ഏഴാം ദിവസവും രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്തു 1577 പേർക്ക് ജീവൻ നഷ്ടമായി. തമിഴ്നാടിൽ രോഗ ബാധിതരുടെ എണ്ണം 15512 ആയി. 759 പുതിയ കേസുകൾ സംസ്ഥാനത്തു റിപ്പോർട്ട്‌ ചെയ്തു.

ഗുജറാത്തിൽ 13664 പേർക്കും ദില്ലിയിൽ 12910 പേർക്കും കോവിഡ് ബാധിച്ചു.ഇരു സംസ്ഥാനങ്ങളിലും ഒരാഴ്ചക്കിടെ മരണ നിരക്ക് ഉയർന്ന നിലയിൽ എത്തി. ഗുജറാത്തിൽ ആകെ മരണം 829 ആയി. രണ്ടാഴ്ചക്കിടെ 146 പേരാണ് ദില്ലിയിൽ മരിച്ചത്.

ആരോഗ്യ പ്രവർത്തകർക്കും കൂട്ടമായി രോഗം പടരുകയാണ് ദില്ലിയിൽ തുടരുകയാണ്. എയിംസ് ഒരു ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയർന്നു. 73,560 പേരാണ് ചികിത്സയിൽ തുടരുന്നു. 54,440 പേരാണ് രോഗം ഭേദമായപ്പോൾ 3867 പേർ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News