കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍; മോഹന്‍ലാല്‍

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ. ‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയത്.

അതേസമയം, കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ തന്റെ ജന്മദിനത്തിന് പ്രസക്തിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ജന്മദിനത്തിന് പ്രത്യേകതയൊന്നുമില്ല. ആ ദിവസം കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തില്‍ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അര്‍പ്പിക്കുന്നത് സ്വാഭാവികമാണ്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News