വിമാനാപകടം: മരിച്ചവരില്‍ സാറയും

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍ ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു:

”പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാന അപകടത്തില്‍ നടിയും മോഡലുമായ സാറ ആബിദ് മരണപ്പെട്ടതായി വാര്‍ത്ത വന്നിട്ടുണ്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു.”

ഫാഷന്‍ ഡിസൈനറായ ഖദീജ ഷായും സാറയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

”ഫാഷന്‍ ലോകത്തിന് സാറയെ നഷ്ടമായി. കഠിനാധ്വാനിയും പ്രൊഫഷണലുമായ കുട്ടിയായിരുന്നു അവള്‍. ഫോട്ടോഷൂട്ടുകളിലെ അവളുടെ ഊര്‍ജം എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. ആത്മാവിന് ശാന്തി ലഭിക്കട്ടെ.”

മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും വൈറലാവുകയാണിപ്പോള്‍. വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. ‘ഉയരെ പറക്കുക’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here