മുംബൈയില്‍ നിന്നും കേരളത്തിലേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ആളുകളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ട്രെയിന്‍ യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
മുംബൈ ലോകമാന്യ തിലകില്‍ നിന്നും നിന്നും തിരുവനന്തപുരത്തേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ശ്രമിക് ട്രൈയിനിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കയറ്റിയത്.
സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ ട്രെയിനില്‍ കയറുന്നത് കൈരളി ന്യൂസിന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.കേരളത്തില്‍ ഏത് സ്റ്റേഷനില്‍ ഇറങ്ങണം തുടര്‍ന്ന് എങ്ങനെ യാത്ര ചെയ്യും തുടങ്ങി യാത്രക്കാരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പോലുംകോണ്‍ഗ്രസ്സ് നേതാവിന് ഇല്ല.
വെള്ളിയാഴ്ച രാത്രി മുംബയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ 1400 ഓളം പേരാണ് കേരളത്തില്‍ എത്തിച്ചേര്‍ന്നത്.ജില്ലാ ഭരണകൂടങ്ങളെ അറിയിക്കാതെ ട്രെയിനിന് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചതും വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഇതേ ട്രെയിനില്‍ വന്ന 95 യാത്രക്കാരെ ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ ചെങ്ങന്നൂരില്‍ എത്തിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു.കോണ്‍ഗ്രസ്സ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു.
മുംബൈയിലെ കോവിഡ് തീവ്ര ബാധിത മേഖലകളില്‍ നിന്നുള്ളവരാണ് ട്രെയിനില്‍ എത്തിയത്.അതെ സമയം കെ പി സി സി ഏര്‍പ്പെടുത്തിയ ബസുകള്‍ വഴിയില്‍ ആളുകളെ ഇറക്കി വിടുന്ന നിരവധി സംഭവങ്ങളും കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.