വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കേരളത്തിന്റെ ആവശ്യപ്രകാരം വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം മാത്രം കഴിഞ്ഞാല്‍ മതി. ബാക്കി ഏഴ് ദിവസം ഹോം ക്വാറന്റീന്‍.

വിദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിതമായും ക്വാറന്റീനില്‍ കഴിയണം എന്ന മുന്‍ നിര്‍ദേശത്തെ ആരോഗ്യ മന്ത്രാലയം രണ്ടായി തിരിച്ചു. ആദ്യ ഏഴ് ദിവസം നിര്‍ബന്ധമായും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി.

തുടര്‍ന്നുള്ള ഏഴ് ദിവസം വീടുകളിലെ നിരീക്ഷണത്തിലേയ്ക്ക് മാറ്റും. തിരിച്ചുള്ള പ്രവാസികള്‍ക്ക് നേരത്തെ വീടുകളില്‍ എത്താം. 14 ദിവസ നിര്‍ബന്ധിത ക്വാറന്റീന്‍ മാറ്റണം എന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരം കേരളം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അതെ പടി അംഗീകരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം തയാറാക്കിയിരിക്കുന്നത്.

ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍, കോവിഡ് അല്ലാത്ത മറ്റ് അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവര്‍ക്ക് എല്ലാം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലെ ക്വാറന്റീന്‍ ഒഴിവാക്കി.

ഇനി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ വഴി വരുന്നവര്‍, കപ്പല്‍ മാര്‍ഗം വരുന്നവര്‍ എന്നിവര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News