കൊവിഡ്: ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ദുബായില്‍ നിന്ന് വയനാട് എത്തിയ അര്‍ബുദരോഗി

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി ആമിനയാണ് (53) മരിച്ചത്.

അര്‍ബുദരോഗത്തെ തുടര്‍ന്ന് ദുബായില്‍ ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കാണ് ഇവര്‍ നാട്ടിലെത്തിയത്. ഇതിനിടെയാണ് കൊവിഡ് ബാധിച്ചത്.

ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയാണ് കോഴിക്കോട് എത്തിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News