നാടിനെ കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തും, കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഷെയ്ന്‍ നിഗം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ സഖാവാണ് മുഖ്യമന്ത്രിയെന്ന് ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗം പറയുന്നു:

ഏതൊരു ഘട്ടത്തിലും തന്റെ നാടിനെ ഒരു കുടുംബത്തെ പോലെ ചേര്‍ത്തുനിര്‍ത്തുന്ന കരുതലുള്ള കരുത്തനായ പ്രിയ സഖാവ്, ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍…

വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തുന്നത്. മോഹന്‍ലാല്‍, കമല്‍ഹാസന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്.

രാവിലെ ഫോണില്‍ വിളിച്ചായിരുന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ആശംസകള്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here