ഈദ് ദിനത്തില്‍ ഐസ്‌ക്രീം വില്‍പ്പനയുമായി ഡിവൈഎഫ്‌ഐ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കണ്ണൂര്‍: ഈദ് ദിനത്തില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ലക്ഷ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന ശേഖരണം. സമാഹരിച്ചത് 11975 രൂപ.

പല വഴികളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. ഈദ് ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആണികാംപൊയില്‍, വേറ്റുമ്മല്‍ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ ഐസ് ക്രീം വില്‍പ്പനയ്ക്ക് ഇറങ്ങി. ഐസ് ക്രീം വേണ്ടത്തവര്‍ പോലും സദുദ്ദേശം അറിഞ്ഞപ്പോള്‍ ഐസ്‌ക്രീ വാങ്ങി.

മണിക്കൂറുകള്‍ കൊണ്ട് ഐസ്‌ക്രീം വില്പനയിലൂടെ സമാഹരിച്ചത് 11975 രൂപ. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സല്‍ തുക ഏറ്റുവാങ്ങി. ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് ഫാസില്‍, അര്‍ഷാദ്, ജിഥിന്‍, ഷംസീര്‍ എ സി എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here