മസ്തിഷ്‌ക അണുബാധ; കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന 17കാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു.

ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here