പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍കള്‍ക്കുള്ള മാസ്‌കുകളും മാര്‍ഗ്ഗരേഖയുടെയും വിതരണം ആരംഭിച്ചു

തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, സമഗ്ര ശിക്ഷ കേരള മാസ്‌കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും, പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഖുലേഖയും അവരവരുടെ വീട്ടിലെത്തിച്ചു തുടങ്ങി .

ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ഇവ ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവന്‍ കുട്ടികള്‍ക്കുമായി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും പരീക്ഷാ കേന്ദ്രത്തിലെത്തുന്നവര്‍ വീട്ടില്‍ നിന്നു തന്നെ മാസ്‌ക് ധരിച്ച് പോകുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത്.

സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരും, രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും നിര്‍മ്മിച്ച മാസ്‌കുകള്‍ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും, ആശാ വര്‍ക്കര്‍മാരുടെയും, കോവിഡ് പ്രതിരോധ വാര്‍ഡ്തല സമിതിയുടേയും മറ്റ് വളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ്, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും വീട്ടിലെത്തിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കോവിഡ് പ്രതിരോധ മാര്‍ഗരേഖയും മാസ്‌കിനോടൊപ്പം കുട്ടികള്‍ക്ക് നല്‍കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ കുട്ടിയും അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളും, പരീക്ഷാകേന്ദ്രത്തില്‍ പാലിക്കേണ്ട ചിട്ടകളും ഈ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

എസ് എസ് കെ, പ്രോജക്ട് ഡയറക്ടര്‍ മുതല്‍ സി.ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ വരെയുള്ള എല്ലാവരും അതാതു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

പരീക്ഷാ കേന്ദ്രങ്ങളില്‍ എല്ലാ ദിവസങ്ങളിലും എസ്.എസ്.കെ.യുടെ പ്രവര്‍ത്തകരെ സന്നദ്ധ പ്രവര്‍ത്തനത്തിന് നിയോഗിക്കും.

കുട്ടികള്‍ മാസ്‌ക് മറന്നു പോയിട്ടുണ്ടെങ്കില്‍ അത് നല്‍കാനും, ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും, സാനിറ്റൈസര്‍ സോപ്പ് എന്നിവയുടെ വിതരണത്തിനു, തെര്‍മല്‍ സ്‌കാനിംഗ് നടത്തുന്നതിനും ഇവര്‍ സ്‌കൂളധികൃതരെ സഹായിക്കും. പരീക്ഷാ ചീഫ് സുപ്രണ്ട്, ഡപ്യൂട്ടി ചീഫ് സുപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്നതിനും സമഗ്ര ശിക്ഷ നേതൃത്വം നല്‍കും.

സംസ്ഥാനതലം മുതല്‍ സി.ആര്‍.സിതലം വരെ വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News