മലയാളി അധ്യാപകന്‍ യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചു

അബുദാബി: കൊവിഡ് 19 ബാധയെ തുടര്‍ന്ന് മലയാളി അധ്യാപകന്‍ വി. അനില്‍കുമാര്‍(49) യുഎഇയില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ച 3.30 നു അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം.

അബുദാബി മുസഫ സണ്‍റൈസ് ഇംഗ്‌ളീഷ് പ്രൈവറ്റ് സ്‌കൂള്‍ ഹിന്ദി അധ്യാപകനായ അനില്‍ കുമാര്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിയാകുന്നു. ഭാര്യ രജനി അതേ സ്‌കൂളിലെ അധ്യാപികയുമാകുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമായ അനിലിന്റെ മക്കള്‍ നിരഞ്ജന(14), ശ്രീനിധി(9) സണ്‍റൈസ് സ്‌കൂളില്‍ എട്ടിലും രണ്ടിലും പഠിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here