കൊവിഡ് 19 ലോകത്ത് 54 ലക്ഷത്തിലധികം രോഗബാധിതര്‍; മരണം മൂന്നരലക്ഷത്തിലേക്ക്‌

ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോട് അടുക്കുകയാണ്. 54 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇതിൽ രണ്ട് ശതമാനം പേരാണ് ഗുരുതരാവസ്ഥയില്‍. 2,299,345 പേര്‍ ഇതുവരെ രോഗമുക്തി നേടി. രോഗവ്യാപനം നിയന്ത്രിക്കാനാകാതെ അമേരിക്കയും ബ്രസീലും വീര്‍പ്പുമുട്ടുകയാണ്. അതേസമയം, യൂറോപ്പിൽ മരണനിരക്കും രോഗവ്യാപനതോതും കുറയുന്നത് ചെറിയ ആശ്വാസമാണ്.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തു. 99,300 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,614 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 617 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ 1,686,442 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ബ്രസീലിൽ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 22,500 പേര്‍ ഇതിനകം മരിച്ചു. ഇന്നലെ 16,220 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായപ്പോള്‍ 703 പേര്‍ മരണപ്പെട്ടു.

എന്നാല്‍ റഷ്യ, സ്‌പെയിന്‍, ഇറ്റലി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന് ശമനം വന്നിട്ടുണ്ട്.

റഷ്യയില്‍ 153 പേരും യുകെയില്‍ 118 പേരും സ്‌പെയിനില്‍ 74 പേരും ഇറ്റലിയില്‍ 50 പേരും ഫ്രാന്‍സില്‍ 35 പേരുമാണ് ഇന്നലെ മരിച്ചത്.

ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 138,000 ആയി. 24 മണിക്കൂറിൽ 7,113 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 156 പേർ മരിച്ചു. ഇതോടെ ആകെ മരണം 4,024 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here