മന്ത്രി ഇപി ജയരാജന്‍റെ സഹോദരി ഇപി ചന്ദ്രമതി അന്തരിച്ചു

സംസ്ഥാന വ്യവസായ- കായിക വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജന്റെ സഹോദരി ഇപി ചന്ദ്രമതി അന്തരിച്ചു. 72വയസായിരുന്നു.

സംസ്കാരം ചൊവ്വാഴ്ച പകൽ 11ന്. ഭർത്താവ്: പരേതനായ പത്മനാഭൻ നമ്പ്യാർ (റിട്ട. എസ് ഐ റെയിൽവേ). മക്കൾ: ദിനേശ്കുമാർ (ഗൾഫ്), രേഖ (ഡൽഹി), മിനി (കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്).

മരുമക്കൾ: പ്രസീത ( കുറുമാത്തൂർ), ചന്ദ്രൻ നമ്പ്യാർ (ഡൽഹി പൊലീസ് ), ബാബുരാജ് (ബിസിനസ് കണ്ണൂർ).

മറ്റു സഹോദരങ്ങൾ: ഇ പി ദേവകി (തളിപ്പറമ്പ്), ഇ പി ജനാർദനൻ (റിട്ട. മാനേജർ മാടായി സഹകരണ ബാങ്ക്), ഇ പി തങ്കമണി, ഇ പി ഓമന (പ്രസിഡൻ്റ് കല്യാശേരി പഞ്ചായത്ത്), ഇ പി ഭാർഗവി ( പ്രസിഡൻ്റ് ശ്രീകണ്ഠപുരം വനിതാ സഹകരണ സംഘം), പരേതനായ ഇ പി ഭാർഗവൻ (റിട്ട. എസ്ഐ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News