നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളില്‍ നടുവിലെ സീറ്റിലും യാത്രക്കാരെ ഇരുത്താം; എയര്‍ ഇന്ത്യയുടെ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

എയർ ഇന്ത്യയുടെ നോൺ ഷെഡ്യുൾഡ് അന്താരാഷ്ട്ര വിമാന സർവീസുകളുടെ നടുക്കത്തെ സീറ്റുകളിൽ യാത്രക്കാരെ ഇരുത്താമെന്ന് സുപ്രീംകോടതി.

ഇങ്ങനെ 10 ദിവസം സർവീസ് നടത്താൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. 10 ദിവസത്തെ സർവീസുകൾ അവസാനിച്ചാൽ നടുവിലെ സീറ്റുകൾ ഒഴിച്ചിടണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

സാമൂഹ്യ അകലം ഉറപ്പാക്കാൻ നടുവിലെ സീറ്റുകളിൽ യാത്രക്കാർ പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇത് ചോദ്യം ചെയ്ത് എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയവും നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. വിദേശത്ത് കുടുങ്ങിയവർക്ക് ടിക്കറ്റ് നൽകി കഴിഞ്ഞു.

ഹൈക്കോടതി ഉത്തരവ് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അവധി ദിനമായിരുന്നതിനാൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിഷയം സുപ്രീംകോടതി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News