പ്രതിപക്ഷ നേതാവിന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നത്.

ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ചു ആശംസകള്‍ അറിയിച്ചു. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരാശംസപോലും നേരാത്ത പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here