കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം; കൊടുംക്രിമിനലായ സംഘപരിവാര്‍ നേതാവ് പിടിയില്‍

കൊച്ചി: കാലടി ശിവക്ഷേത്രത്തിന് സമീപത്തെ പളളിയുടെ മാതൃകയിലുളള സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പിടിയിലായത് കൊടുംക്രിമിനലായ സംഘപരിവാര്‍ നേതാവ്. ജില്ലയിലെ രാഷ്ട്രീയ ബജ്രംഗ്ദള്‍ വിഭാഗ് പ്രസിഡന്റ് കാര രതീഷ് എന്ന മലയാറ്റൂര്‍ രതീഷാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കാലടി ക്ഷേത്രത്തിന് സമീപം പളളിയുടെ മാതൃകയില്‍ നിര്‍മ്മിച്ച സിനിമാ സെറ്റ് സ്വാഭിമാനം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് ആക്രമണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരിലെ മുഖ്യസൂത്രധാരനാണ് പിടിയിലായത്. ജില്ലയിലെ രാഷ്ട്രീയ ബജ്രംഗ്ദള്‍ വിഭാഗ് പ്രസിഡന്റ് കാര രതീഷ് എന്ന് വിളിക്കുന്ന മലയാറ്റൂര്‍ രതീഷാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പ്രത്യേക അന്വേഷണസംഘം അങ്കമാലിയില്‍ വെച്ച് പിടികൂടുകുകയായിരുന്നു. ഇയാള്‍ക്കൊപ്പം സിനിമാ സെറ്റ് തകര്‍ക്കാന്‍ കൂട്ടുനിന്ന പത്തോളം പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.

മൂന്ന് കൊലപാതകങ്ങളും നിരവധി വധശ്രമങ്ങളും ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയാണിയാള്‍. പെരുമ്പാവൂരിലെ ബോബേറ് കേസ്, കാലടിയില്‍ നടന്ന സനല്‍ വധം , എന്നിങ്ങനെ നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുളള ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് വര്‍ഗ്ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആക്രമിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റിടുകയും ചെയ്തത്.

സംഭവത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും പരാതി നല്‍കുകയായിരുന്നു. ഐപിസി 153A, 427, 380,454, എന്നീ വകുപ്പ് പ്രകാരവും ഐടി ആക്റ്റും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News