‘മിന്നല്‍ മുരളി’ ടീമിന് ഐക്യദാര്‍ഢ്യം’; വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം: ജയരാജ്

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മാക്ട ചെര്‍മാന്‍ ജയരാജ്. കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്നും സംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടു.

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പൊലിസ് പിടിയിലായി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ രതീഷ് ആണ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റ് നാല് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News