സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ആര്‍എസ്എസിനും സംഘപരിവാറിനും സാംസ്‌കാരിക ലോകത്തെ ഭയമാണ്; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍.

ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ തുക ചെലവഴിച്ചു നിര്‍മിച്ചതാണ് സെറ്റ്. ഇത് കാലടി മണപ്പുറത്തു സ്ഥാപിക്കാന്‍ ആവശ്യമായ അനുമതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

കോവിഡ്-19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണ്‍ കാരണമാണ് ഷൂട്ടിങ് മുടങ്ങിയത്. സെറ്റ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടന രംഗത്തു വന്നിട്ടുണ്ട്.

തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് നിരക്കാത്തതെന്ന് അവര്‍ക്കു തോന്നുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയെന്ന രീതിയാണ് വര്‍ഗീയ ശക്തികളുടേത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. നിയമപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വര്‍ഗീയമായി കണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ധിക്കാരത്തിനെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News