സിനിമാ സെറ്റ് അടിച്ചു തകര്‍ത്തത് പ്രവീണ്‍ തൊഗാഡിയയുടെ അനുയായികള്‍; തൊഗാഡിയയെ ക്രിമിനല്‍ കേസില്‍ നിന്ന് ഊരിയെടുത്തത് ഉമ്മന്‍ ചാണ്ടി; വെളിപ്പെടുന്നത് യുഡിഎഫിന്റെ വര്‍ഗീയ പ്രീണന നയം

കോഴിക്കോട്: കൊച്ചിയില്‍ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഘപരിവാര്‍ സംഘടന രാഷ്ട്രീയ ബജ്രംഗ്ദളിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ കേസില്‍ നിന്ന് രക്ഷിച്ചത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ആണ് തെഗാഡിയക്ക് ഉമ്മന്‍ ചാണ്ടി സഹായ ഹസ്തം നീട്ടിയത്.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ കേസില്‍ നിന്ന് ഊരിയെടുത്ത പ്രവീണ്‍ തൊഗാഡിയയുടെ അനുയായികള്‍ കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നേരെ കൊഞ്ഞനം കുത്തുമ്പോള്‍ യുഡിഎഫിന്റെ വര്‍ഗീയ പ്രീണന നയം ആണ് വെളിപ്പെടുന്നത്.

ടോവിനോ തോമസിനെ നായകനാക്കി സോഫിയ പോള്‍ നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനംചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിനുവേണ്ടി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News