സന്യാസിനി സഹോദരിമാര്‍ ആലപിച്ച ‘അതിജീവിക്കാം കൊവിഡ്’ ഗാനം പുറത്തിറങ്ങി

ഏവരും ഏറെ പ്രതീക്ഷിച്ചിരുന്ന ആ ഗാനം റെഡി. കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭകളിലെ 54 കോണ്‍ഗ്രിഗേഷനുകളില്‍ നിന്നും 57 സന്യാസിനി സഹോദരിമാര്‍ ആലപിച്ച ‘അതിജീവിക്കാം കൊവിഡ്’ ഗാനം പുറത്തിറങ്ങി. അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്തയാണ് പ്രകാശനം ചെയ്തത്.

ഗാനത്തിന്റെ ആശയാവിഷ്‌കാരവുംസംഗീത സംവിധാനവും നിര്‍വഹിച്ചത് ജോണി ബാലരാമപുരം ആണ്. സിസ്റ്റര്‍ മരിയറ്റ് SABS ന്റെ വരികള്‍ എഴുതുകയും, ജിയോ പയസ് ശബ്ദ മിശ്രണവും, കാമറയും എഡിറ്റിംഗും സോണി വിന്‍സന്റുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here