കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും മുഖ്യമന്ത്രി ജനപ്രതിനിധികളുമായി സംസാരിക്കുക. അതതു ജില്ലാ കളക്ടറേറ്റുകളില്‍ എംഎല്‍എമാരും എംപിമാരും യോഗത്തിന്റെ ഭാഗമാകും. രാവിലെ പത്തരയ്ക്കാണ് യോഗം.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here