ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തങ്ങളും സജ്ജരാണെന്ന് തെളിയിച്ച് മീനടം ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍

സര്‍ക്കാര്‍ സ്‌കൂളിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സജ്ജരാണെന്ന് തെളിയിക്കുകയാണ് കോട്ടയം മീനടം ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍. ക്ലാസ് ടീച്ചര്‍ ടി ആര്‍ ശ്രീലേഖയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിക്കുന്നത്.

ക്ലാസ് ടീച്ചറെ അഡ്മിനാക്കി കുട്ടികളേയും രക്ഷകര്‍ത്താക്കളെയും കൂട്ടിയൊരു വാട്‌സ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ പേര് 3 ബിയിലെ കൂട്ടൂകാര്‍. ക്ലാസ് ടീച്ചര്‍ ടിആര്‍ ശ്രീലേഖ നല്‍കുന്ന ഗൃഹപാഠങ്ങള്‍ അനുസരണയോടെ ചെയ്ത് തീര്‍ക്കുന്ന കുട്ടികള്‍. അങ്ങനെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ഗ്ഗാത്മകമാക്കിയപ്പോള്‍ പഠനം കുട്ടികള്‍ക്ക് ആഘോഷമായി.

വീടിനുള്ളില്‍ കളിച്ചും ടീവി കണ്ടും സമയം ചിലവഴിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മുന്നിലേക്ക് ഓണ്‍ലൈന്‍ ക്ലാസ്സുമായി ക്ലാസ് ടീച്ചര്‍ ശ്രീലേഖയെത്തിയത്. പഠിക്കാമെന്നു കേട്ടപ്പോള്‍ കളിയും ചിരിയുമൊക്ക മാറ്റി നിര്‍ത്തി കുട്ടികള്‍ എല്ലാവരും ടീച്ചര്‍ക്കൊപ്പം ആക്റ്റീവ് ആയി.

ഓരോ ദിവസവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ വീഡിയോയില്‍ ചിത്രീകരിച്ചും വോയിസ് മെസേജായും ചിത്രങ്ങളായും ഗ്രൂപ്പില്‍ പേ്ാസ്റ്റുചെയ്യും.

കുട്ടികളുടെ സവിശേഷത തിരിച്ചറിയാന്‍ കഴിയുന്ന ടാസ്‌കുകളാണ് ദിവസവും നല്‍കിയത്. വായന, ജൈവ കൃഷി, പരിസരം നിരീക്ഷണം, വാര്‍ത്താ അവതരണം, പാചകം തുടങ്ങിയവ ചോദ്യങ്ങളില്‍ ഉ്ള്‍പ്പെടുത്തി.
പോ്‌രായ്മകള്‍ ചൂണ്ടിക്കാണിക്കാട്ടിയും അഭിനന്ദിച്ചും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ടീച്ചര്‍ ഗ്രൂപ്പിലൂടെ മറുപടിയും നല്‍കും.

30 ദിവസം പിന്നിട്ടിരിക്കുന്ന ശ്രീലേയുടെ ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ പിന്തുണയുമായി ഭര്‍ത്താവ് പ്രദീപും മക്കളും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News