ലോക്ഡൗൺ ലംഘനം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ലോക് ഡൗൺ ലംഘനം നടത്തിയതിന് കോൺഗ്രസ് നേതാക്കളായ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,വാർഡ് മെമ്പർ എന്നിവർ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം അറസ്റ്റിൽ.

ലോക്ക് ഡൗൺ ലംഘനം നടത്തുകയതും അനാവശ്യ ആൾക്കൂട്ടം സൃഷ്ടിക്കുകയും ചെയ്ത വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വാർഡ്‌ മെമ്പർക്കുമെതിരെയാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം വടക്കേക്കാട് പോലീസ് കേസെടുത്തു.

പഞ്ചായത്ത് പ്രസിഡണ്ട് മറിയു മുസ്തഫ, വൈസ് പ്രസിഡണ്ട് എൻ എം കെ നബീൽ, വാർഡ് മെമ്പർ ശ്രീധരൻ മക്കാരിക്കാർ എന്നിവർക്കെതിരെയാ വടക്കേക്കാട് പോലീസ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വടക്കേക്കാട് ഏഴാം വാർഡിൽ പൂക്കാട്ടിരി റോഡ് ഉദ്ഘാടനത്തിന് നാൽപതോളം പേർ ലോക്ക് ഡൗൺ നിയമം ലംഘിച്ച് പങ്കെടുത്തിരുന്നു.

ഇതു സംബന്ധിച്ച സിപിഐ എം ലോക്കൽ സെക്രട്ടറി ഷംസു കല്ലൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.IPC 188, 269, കേരളപോലീസ് ആക്റ്റ് 118, എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News