സീക്ക വൈറസിനും ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു; വെളിപ്പെടുത്തലുമായി നടി

പ്രശസ്ത നടിക്ക് സീക്ക വൈറസിനും, ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു. കൊളംബിയന്‍ നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യയാണ് തുടര്‍ച്ചയായി രോഗങ്ങള്‍ പിടിപെട്ടത് മൂലം വലഞ്ഞിരിക്കുന്നത്. ഇപ്പോള്‍ കൊവിഡ് ചികില്‍സയില്‍ കഴിയുകയാണ് ഡെന്ന ഗാര്‍ഷ്യ.

കൊവിഡ് ചികിത്സ ആരംഭിച്ച ശേഷം മൂന്നുവട്ടം നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായി തുടരുകയാണെന്ന് സോഷ്യല്‍മീഡിയയിലൂടെ നടി വെളിപ്പെടുത്തി. ഓരോ തവണയും രോഗമുക്തയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോസിറ്റീവ് ആയി തുടരുകയാണെന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് കൊവിഡ് ബാധിതയാണെന്ന വിവരം പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഡെന്നയ്ക്ക് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ഭേദമായ ശേഷം ജോലിയുടെ ഭാഗമായി നടി അടുത്തിടെ സ്‌പെയിനില്‍ പോയിരുന്നു. അവിടെ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് കരുതുന്നു. കൊറോണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്പര്‍ക്കവിലക്കിലായിരുന്നുവെന്ന് നടി വ്യക്തമാക്കി.

നേരത്തെ നടി സീക്ക വൈറസ് ബാധ പിടിപെട്ട് ചികില്‍സയിലായിരുന്നു. സീക്ക ഭേദമായതിനുശേഷം ചിക്കുന്‍ ഗുനിയും പിടിപ്പെട്ടിരുന്നു. ഒടുവിലായാണ് കൊവിഡും പിടിപെട്ടിരിക്കുന്നത്. രോഗം വേഗം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് താരമിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News