നവി മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; വിട പറഞ്ഞത് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ

നവി മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. നവി മുംബൈയിൽ കോപ്പർഖർണയിൽ താമസിച്ചിരുന്ന പി ജി ഗംഗാധരനാണ് ഇന്നലെ രാത്രി 11 മണിക്ക് മരണമടഞ്ഞത്. 71 വയസ്സായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും. കേരളത്തിൽ തൃശൂർ ജില്ലയിൽ മാള സ്വദേശിയാണ്.

വാഷിയിലെ എം ജി എം ആശുപത്രിയിൽ ഡയാലിസിസിന് ചികിത്സയിലായിരുന്നു. തുടർന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാഷി എം എൻ സി ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ മരണമടയുകയായിരുന്നു.

വാഷി ന്യു ബോംബെ അയ്യപ്പ മിഷൻ മുൻ മാനേജിംഗ് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ സാമൂഹിക രംഗത്തും സുപരിചിതനാണ് വിട പറഞ്ഞ ഗംഗാധരൻ.

തക്ക സമയത്ത് ചികിത്സ ലഭിക്കാതെയാണ് ഈ മരണവും സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ട സമയത്ത് വെന്റിലേറ്റർ സഹായം നൽകുവാൻ കഴിയാതെ പോയതും മരണ കാരണമായി ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News