ലോകത്ത് കൊവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മാത്രം പതിനേഴ് ലക്ഷം രോഗബാധിതര്‍

ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്കില്‍ മാത്രം മുപ്പതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ന്യൂയോര്‍ക്കില്‍ നാലു ലക്ഷത്തോളം രോഗികളാണുള്ളത്.

ഡിസംബറില്‍ ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം വൈകിയാണ് അമേരിക്കയില്‍ രോഗം എത്തിയതെങ്കിലും രോഗ ബാധിതരുടെ എണ്ണം പിന്നീട് കുതിച്ച് ഉയരുകയായിരുന്നു. മാര്‍ച്ച് 25ന് 1260 ആയിരുന്നു മരണ സംഖ്യ.

ഏപ്രില്‍ നാലിന് പതിനായിരവും 12ന് ഇരുപത്തിഅയ്യായിരവും കടന്നു. 23ന് 50,234 ആയി. ഒരുമാസം പിന്നിട്ടപ്പോഴേക്കും മരണം ഇരട്ടിച്ചു. ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55,90,000 കടന്നു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നരലക്ഷത്തോടടുത്തു. രോഗബാധിതര്‍ 55,90,000 കടന്നു. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീല്‍, റഷ്യ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News