ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി

കൊല്ലം: അഞ്ചലില്‍ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി.

ഇന്ന് ബന്ധുവീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.

ഇതേ തുടര്‍ന്ന ഉത്രയുടെ ഭര്‍ത്താവും കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ സൂരജിന്റെ വീട്ടുകാര്‍ കുഞ്ഞിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയെയും കാണാതായിരുന്നു.

കുഞ്ഞിനെ ഇന്നുതന്നെ തിരിച്ചേല്‍പ്പിക്കണമെന്ന പൊലീസ സൂരജിന്റെ വീട്ടുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് രത്രി മുഴുവന്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ സൂരജിന്റെ പിതാവ് കുഞ്ഞ ബന്ധുവീട്ടിലുണ്ടെന്ന് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News