പരീക്ഷയെഴുതുന്നവര്‍ക്കായി ഒരുലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് എസ്എഫ്ഐ

മലപ്പുറം: എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ നടത്തിപ്പിനാവശ്യമായ മാസ്‌കുകളാണ് സംസ്ഥാനത്തൊട്ടാകെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചുനല്‍കുന്നത്.

ഒരു ലക്ഷം മാസ്‌കുകള്‍ നല്‍കിയാണ് മലപ്പുറം ജില്ലാ കമ്മിറ്റി ക്യാമ്പയിനിന്റെ ഭാഗമായത്. മന്ത്രി കെ ടി ജലീല്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.


മാസ്‌ക് മസ്റ്റാണ്, ഞങ്ങള്‍ റെഡിയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാമ്പയിന്‍. മാസ്‌കുകള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ എ സക്കീര്‍, ജില്ലാ പ്രസിഡന്റ് ഇ അഫ്‌സല്‍, ജിത്തു കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News