ജേക്കബ് തോമസിന് കുരുക്ക് മുറുക്കുന്നു; വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് ആത്മകഥ എഴുതിയ സംഭവത്തില്‍ ജേക്കബ് തോമസിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലാണ് സര്‍ക്കാരിന്റെ തീരുമാനം.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചാണ് ജേക്കബ് തോമസ് തന്റെ ആത്മകഥയായ സ്രാവുകള്‍ക്ക് ഒപ്പം നീന്തുബോള്‍ എന്ന പുസ്തകം എഴുതിയത്.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയെന്നും, ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കണം എന്നും ആവശ്യപ്പെട് ആദ്യം പരാതി നല്‍കിയത് മുന്‍ മന്ത്രി കെ.സി ജോസഫ് ആണ്.

ക്രൈംബ്രാഞ്ച് രജിസ്ട്രര്‍ ചെയ്ത കേസില്‍ വിചാരണാനുമതി തേടി സര്‍ക്കാരിനെ സമീപ്പിച്ചത് ക്രൈംബ്രാഞ്ച് മേധാവിയാണ്. ജേക്കബ് തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള കടമ്പ ഇതോടെ പൂര്‍ത്തീയായി.

ഇതേ പുസ്തകത്തില്‍ തന്നെ സര്‍ക്കാര്‍ മുന്‍പാകെ മറച്ച് വെച്ച സ്വത്ത് വിവരങ്ങളും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സംമ്പാദിച്ച ജേക്കബ് തോമസിനെതിരെ വിജിലന്‍സ് മറ്റൊരു കേസും അന്വേഷിക്കുന്നുണ്ട്.

വിരമിക്കുന്നതിന് മുന്‍പ് വിചാരണാനുമതിയില്‍ തീരുമാനം എടുത്തില്ലെങ്കില്‍ ജേക്കബ് തോമസ് കേസില്‍ നിന്നും രക്ഷപ്പെടുമായിന്നു. വരുന്ന മെയ് 31 ന് ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News