കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് അഴീക്കോട് സ്‌കൂളില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌കൂളിലെ വരവ് ചിലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു.
രാവിലെ 11 മണിയോട് കൂടിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അഴീക്കോട് സ്‌കൂളില്‍ എത്തിയത്. ഒരു മണിക്കൂര്‍ നേരത്തോളം സ്‌കൂളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. വരവ് ചിലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കസ്റ്റഡിയില്‍ എടുത്തു.
ആറു മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കോഴ നല്‍കിയ മുന്‍ സ്‌കൂള്‍ മാനേജര്‍ പദ്മനാഭന്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്നും വിജിലന്‍സ് ഡിവൈഎസ്പി വി മധുസൂദനന്‍ വ്യക്തമാക്കി.
കെ എം ഷാജിയുടെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. പരാതിക്കാരുടെ മൊഴി ഒരു തവണ രേഖപ്പെടുത്തി. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഷാജി കോഴ വാങ്ങിയതായി വ്യക്തമായിരുന്നു.
2014-15 വര്‍ഷം സ്‌കൂളിന്റെ വരവ് ചിലവ് ഇനത്തില്‍ കാണിച്ച 35 ലക്ഷം രൂപയില്‍ 25 ലക്ഷം ഷാജിക്ക് നല്‍കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിനായാണ് ഷാജി 25 ലക്ഷം രൂപ കൈപ്പത്തിയത്. അഴിമതി നിരോധന നിയമത്തിലെ 7,13(1) വകുപ്പുകള്‍ ചേര്‍ത്താണ് വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.