കൊവിഡ് പ്രതിരോധം; ഓട്ടോറിക്ഷകളില്‍ പ്രത്യേക ക്യാബിന്‍ സംവിധാനം

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും ഇനി കോവിഡ് പ്രതിരോധം കാണാം. വാഹനത്തില്‍ ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന പ്രത്യേക ക്യാബിന്‍ സംവിധാനം ഒരുക്കിയാണ് ഓട്ടോറിക്ഷകള്‍ ഇനി നിരത്തില്‍ സര്‍വ്വീസ് നടത്തുക.

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ സാധാരണനിലക്കെത്തുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തിന് പുതിയ മോഡല്‍ തീര്‍ക്കുന്നത്. ലോക് ഡൗണില്‍ ഇളവുകള്‍ കൂടി വന്നതോടെ നിരത്തുകളിലെ യാത്രയ്ക്കായി ഭൂരിഭാഗം പേരും ഓട്ടോറിക്ഷകളെയാണ് കൂടുതലായും ആശ്രയിക്കുക. ഇതു മുന്നില്‍ കണ്ടാണ് ഓട്ടോറിക്ഷകളില്‍ രോഗ വ്യാപന സാധ്യത ചെറുക്കാന്‍ നൂതന രീതി നടപ്പിലാക്കുന്നത്.

വാഹനത്തിനുള്ളില്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രത്യേക ക്യാബിന്‍ സൗകര്യമാകും ഇനി ഉണ്ടാകുക. യാത്ര ചെയ്യുന്ന ആളിന് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ ഡ്രൈവറിലേക്ക് എളുപ്പം പകരുകയോ തിരിച്ച് യാത്രക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയുമാണ് പുതിയ സംവിധാനം.

യാത്രക്കാര്‍ക്കായി പ്രത്യേക ലഘുലേഖ വിവരണവും വാഹനത്തിലുണ്ടാകും. ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ 900 ത്തിലധികം ഓട്ടോറിക്ഷകളില്‍ പദ്ധതിയ്ക്ക് തുടക്കമിട്ടു. എംഎല്‍എ വീണാ ജോര്‍ജ് ആണ് ഈ ആശയത്തിന് പിന്നില്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്‍കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളും ഈ കോവിഡ് പ്രതിരോധ രീതി നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News