ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; പോസ്റ്റ്‌മോര്‍ട്ടം തെളിവുകള്‍ നിര്‍ണായകം

കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് വിഷമുള്ള മൂര്‍ഖന്‍ പാമ്പ് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ലഭിച്ച തെളിവുകള്‍ കേസിന് നിര്‍ണായകമാകും. മൂര്‍ഖന്റെ വിഷപല്ല് ഉള്‍പ്പടെയുള്ളവ ലഭിച്ചിട്ടുണ്ട്. പാമ്പിന്റെ മാംസം ജിര്‍ണിച്ച അവസ്ഥയിലായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൊലപാതകം തെളിയിക്കാന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

പാമ്പിന്റെ മാംസത്തിന്റെ അവശിഷ്ടവും വിഷപ്പല്ലും പരിശോധനക്കായി ശേഖരിച്ചിരുന്നു. ഇതിലൂടെ ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം പരിശോധിക്കാനാകും. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.

ചിത്രങ്ങളില്‍ കണ്ട പാമ്പ് തന്നെയാണോ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി.

ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഉത്രയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. കേസില്‍ നിര്‍ണ്ണായകമായ തെളിവുകളാണ് ഇതിലൂടെ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News