ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു. ജൂണ്‍ ആറ് വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും.

കോവിഡ് പാക്കേജിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുളള 1000 രൂപ ധനസഹായം വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് നിലവില്‍ 14, 78,236 കുടുംബങ്ങളാണ് ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരുന്നത്. ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രൈമറി സഹകരണ സംഘം വഴിയാണ് തുക വിതരണം.

ജീവനക്കാര്‍ വീടുകളില്‍ നേരിട്ടെത്തി റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്ക് ഈ തുക കൈമാറും. മറ്റ് ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് റേഷന്‍ കാര്‍ഡ് ഉടമ തിരിച്ച് സത്യവാങ്മൂലം നല്‍കുകയും ചെയ്യണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഗുണഭോക്താക്കള്‍ക്ക് പണം ലഭ്യമാക്കുന്നത്.

അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, സഹകരണ ബാങ്കുകള്‍, എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെങ്കിലും മാനദണ്ഡങ്ങള്‍ പരിഗണിച്ച് കുടുംബത്തിന് സഹായ ധനം കൈമാറാം.

റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരു മുതിര്‍ന്ന കുടുംബാംഗത്തിന് പണം നല്‍കി സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്യണം. ജില്ലകളില്‍ ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് ആണ് ധനസഹായ വിതരണത്തിന്റെ മേല്‍നോട്ടച്ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News