കണ്ണൂർ കണ്ണപുരത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർഎസ്എസ് ശ്രമം

കണ്ണൂർ കണ്ണപുരത്ത് സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ആർ എസ് എസ് ശ്രമം.ആർ എസ് എസ് ആക്രമണത്തിൽ പരിക്കേറ്റ സി പി ഐ എം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ മേഖല കമ്മിറ്റി അംഗവുമായ ആദർശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദർശിന്റെ തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്.കണ്ണപുരം പറമ്പത്ത് വച്ചാണ് മാരകായുധങ്ങളുമായി ആർ എസ്‌ എസ് സംഘം ആക്രമണം നടത്തിയത്.

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ,ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ തുടങ്ങിയവർ ആദർശിനെ ആശുപത്രിയിൽ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News