തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം 5, എറണാകുളം 5, തൃശൂര്‍ 4, കൊല്ലം 4, കാസര്‍ഗോഡ് 3, ആലപ്പുഴ 3. ഇതില്‍ 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 27 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.
963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ളത് 104333 പേര്‍. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്. 68 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും.
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി 61 കാരിയായ ആസിയ മരണമടഞ്ഞു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആസിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Get real time update about this post categories directly on your device, subscribe now.