വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം കേന്ദ്രം ഏര്‍പ്പെടുത്തുന്നുണ്ട്.

മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കൊവിഡ് തീവ്രമായ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അവരിങ്ങോട്ട് വരേണ്ടെന്ന സമീപനം ഉണ്ടാകില്ല

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാം. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. അന്തര്‍ജില്ലാ ജല ഗതാഗതം അന്തര്‍ ജില്ലാ ബസ് ഗതാഗതം ആരംഭിക്കുമ്പോള്‍ പരിശോധിക്കും.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തിരികെ പോകാന്‍ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News