ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം നസീര്‍

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍, ലോക്ക്ഡൗണില്‍ വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.

ലോക്ക് ഡൗണില്‍ സിനിമക്കും,മിമിക്രിക്കും അവധി ലഭിച്ചതോടെയാണ് കോട്ടയം നസീര്‍ ചിത്ര രചനയിലേക്ക് തിരിഞ്ഞത്. ഇക്കാലയലവില്‍ വരച്ചത് ജീവന്‍ തുടിക്കുന്ന 21 ചിത്രങ്ങള്‍. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ വാങ്ങാന്‍ ആളുകളുമെത്തി.

അങ്ങനെ ചിത്രങ്ങള്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചു.ലക്ഷക്കണക്കിനാളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ തന്നാലാവുന്ന കൈത്താങ്ങ് സര്‍ക്കാരിന് നല്‍കുന്നതില്‍ വലിയ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് നസീര്‍ പറഞ്ഞു.

ആലപ്പുഴ ബീച്ച് ക്ലബ്ബ് യേശുക്രിസ്തുവിന്റെ ചിത്രം വാങ്ങിയത് ഒരു ലക്ഷം രൂപക്കാണ്. ഈ പണമാണ് നസീര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പണം കൈമാറാന്‍ നസീറിനൊപ്പം ആലപ്പുഴ ബീച്ച് ക്ലബ്ബ് ഭാരവാഹികളായ വിഷ്ണുവും മനേഷ് കുരുവിളയും ഒപ്പമുണ്ടായിരുന്നു.

കോട്ടയം നസീര്‍ വരച്ച ഈ ചിത്രം ആലപ്പുഴ അതിരൂപതക്ക് കൈമാറുമെന്ന് ഇരുവരും പറഞ്ഞു. മികച്ച മിമിക്രി കലാകാരന്‍, നടന്‍ എന്നതിനപ്പുറം മികച്ചൊരു ചിത്രകാരന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം നസീര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News