ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ ആപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്ന ചെന്നിത്തലയുടെ വാദം നുണ; വര്‍ക്ക് ഓര്‍ഡറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ വീതം ടോക്കണ്‍ ചാര്‍ജ്ജായി ഈടാക്കുന്നത് ആപ്പ് നിര്‍മ്മാതാക്കള്‍ക്കെന്ന പ്രതിപക്ഷനേതാവിന്റെ വാദം പച്ചക്കള്ളം.

ടോക്കണ്‍ചാര്‍ജ്ജായി 50 പൈസ ഈടാക്കുന്നത് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പ് ചിലവിനായി. ഇതിനായി ബിവറേജസ് കോര്‍പ്പറേഷന് 50 പൈസ വീതം നല്‍കേണ്ടത് ബാര്‍, ബിയര്‍ പാര്‍ലര്‍ വൈന്‍ പാര്‍ലര്‍ ഉടമകള്‍.വര്‍ക്ക് ഓര്‍ഡറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്.

മദ്യവിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഓരോ ബുക്കിംഗിനും 50 പൈസ വീതം ടോക്കണ്‍ ചാര്‍ജ്ജായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തുക ആപ്പ് നിര്‍മ്മിച്ച കമ്പനിക്കാണ് നല്‍കുന്നത് എന്ന ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് സര്‍ക്കാരിന്റെ വര്‍ക്ക് ഓര്‍ഡര്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒടിപി നമ്പറും ,എസ്എംഎസും അയക്കുന്നതിന് 15 പൈസ വീതം ചിലവ് വരും. ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് മാസ വാടകയിനത്തില്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ആമസോണ്‍ ക്‌ളൗഡ് സംവിധാനത്തിന് മാസ വാടകയും നല്‍കണം.

അതോടൊപ്പം സാങ്കേതിക വിദഗ്ദ്ധന് മാസം 4500 രൂപ വീതവും നല്‍കണം.ഇത്തരം ആവര്‍ത്തനചിലവുകള്‍ക്കായാണ് ബാര്‍,ബിയര്‍ ,വൈന്‍ പാര്‍ലര്‍ ഉടമകളില്‍ നിന്ന് ഓരോ ബുക്കിംഗിനും 50 പൈസ വീതം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മദ്യം ബുക്ക് ചെയ്യുന്നതിന് ഉപഭോക്താവില്‍ നിന്ന് ഒരു പൈസ പോലും ഈടാക്കാന്‍ തീരുമാനിച്ചിട്ടുമില്ല. ആവര്‍ത്തനചിലവ് കഴിഞ്ഞ് അധികം വരുന്ന തുക ബിവറേജസ് കോര്‍പ്പറേഷന് തന്നെയാണ് ലഭിക്കുക.

ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരും കമ്പനിയും തമ്മിലുള്ള വര്‍ക്ക് ഓര്‍ഡറില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട് എന്നിരിക്കെയാണ് പ്രതിപക്ഷനേതാവ് അടിസ്ഥാനരഹിതമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News